ഷോണ്‍ തോമസ് മികച്ച ഗായകൻ
Friday, November 22, 2019 11:40 PM IST
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗായകനെ കണ്ടെത്താനുള്ള മത്സരത്തിൽ കോഴിക്കോട് സ്വദേശി ഷോണ്‍ തോമസ് വിജയിച്ചു. സ്മ്യൂൾ മിർച്ചി കവർ സ്റ്റാർ ഫൈനലിലാണ് ഷോണ്‍ തോമസ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. ജ്യോത്സനയും ആൻ. ആനിയുമായിരുന്നു വിധികർത്താക്കൾ.
കർണാടക സംഗീത ഗായകനാണ് ഷോണ്‍ തോമസ്. മാത്യു എൻ. നെടിയകാലയിലിന്റെ കീഴിൽ 13 വർഷമായി കർണാടക സംഗീതം അഭ്യസിച്ചു വരുന്നു. ജി ബാൻഡ് എന്ന ഭക്തിഗാനമേള ട്രൂപ്പിലെ ഗായകൻ കൂടിയാണ് ഷോണ്‍.