വനിതാ സംവിധായകർ: ഹർജി തള്ളി
Friday, November 22, 2019 11:40 PM IST
കൊച്ചി: വനിതാ ശക്തീകരണ വിഷയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനു വേണ്ടി സിനിമ ചെയ്യാൻ രണ്ടു വനിതാ സംവിധായകരെ തെരഞ്ഞെടുത്തതിനെതിരേ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ അപാകതയില്ലാത്തതിനാൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.
താരാ രാമാനുജം, ഐ.ജി. മിനി എന്നിവരെ തെരഞ്ഞെടുത്ത നടപടിക്കെതിരെ വിദ്യാ മുകുന്ദൻ ഉൾപ്പെടെ നാലു വനിതാ സംവിധായകർ നൽകിയ ഹർജി കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.