ആരോഗ്യപദ്ധതിയില്‍ അപാകതയെന്നു മുന്‍ സൈനികര്‍
Friday, November 22, 2019 11:09 PM IST
തിരുവനന്തപുരം: 16 വര്‍ഷം മുമ്പ് വിമുക്ത ഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി ആവിഷ്കരിച്ച എക്സര്‍വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമിലെ അപാകതകള്‍ പരിഹരിക്കണമെന്നു നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിനു മുമ്പ് മിലിട്ടറി ആശുപത്രികളിലാണു ചികിത്സ ലഭിച്ചിരുന്നത്. പിന്നീട് മാസം 100 മുതല്‍ 1,000 രൂപ വരെ പെന്‍ഷനോടൊപ്പം മെഡിക്കല്‍ അലവന്‍സ് ലഭിച്ചിരുന്നു.
അലവന്‍സ് നിര്‍ത്തലാക്കി നിര്‍ബന്ധമായി ഒരു നിശ്ചിത തുക നല്‍കിയാണു പദ്ധതിയില്‍ അംഗമാകുന്നത്. രാജ്യത്തെ 57 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളില്‍ ചിലര്‍ ആശുപത്രികളെയും ആ പദ്ധതിയെയും ആശ്രയിക്കുമ്പോള്‍ നിര്‍ദിഷ്ട പോളിക്ലിനിക്കുകളിൽ മരുന്നികള്‍ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി. ഭാരവാഹികളായ എം.ടി ആന്റണി, വി.എം. പുരുഷോത്തമന്, പി.എസ്. പത്മനാഭപിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.