നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം എറണാകുളത്ത്
Friday, November 22, 2019 11:09 PM IST
തിരുവനന്തപുരം: നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ എറണാകുളത്തു നടക്കും. ഏഴിനു മത്സ്യത്തൊഴിലാളികളുടെ റാലിയും തുടര്‍ന്ന് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം. ഒന്‍പതിന് തീരദേശ സംസ്ഥാനങ്ങളിലെയും പോണ്ടിച്ചേരിയിലെയും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫിഷറീസ്മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഹൈബി ഈഡന് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ എട്ടിനു വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. കേന്ദ്ര സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍, ഉള്‍നാടന്‍ മത്സ്യബന്ധന ബില്‍, കടല്‍ മത്സ്യകൃഷി ഉയര്‍ത്തുന്ന വെല്ലുവിളികള്‍, തീരക്കടല്‍ കപ്പല്‍പാത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ മത്സ്യമേഖലയിലെ വിദഗ്ധര്‍ സെമിനാര്‍ നടക്കും. പത്രസമ്മേളനത്തില്‍ നാഷ്ണല്‍ ഫിഷ് വര്‍ക്കേഴ്സ് പോറം ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, വലേരിയന്‍ ഐസക്ക്, ജനറ്റ് ക്ലീറ്റസ്,മേബില്‍ റൈമണ്ട് എന്നിവര്‍ പങ്കെടുത്തു.