എസ്.എൻ. സുബ്രഹ്മണ്യനു പുരസ്കാരം
Friday, November 22, 2019 10:43 PM IST
കൊച്ചി: ലോഹ വ്യവസായ രംഗത്തെ കോർപറേറ്റ് മികവിനുള്ള പ്രശസ്തമായ ഐഐഎം-ജെആർഡി ടാറ്റാ പുരസ്കാരം ലാർസൻ ആൻഡ് ടൂബ്രോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ്.എൻ. സുബ്രഹ്മണ്യനു സമ്മാനിച്ചു.
ഇന്ത്യൻ വ്യവസായ രംഗത്തിന് എൽ ആൻഡ് ടി നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഇതെന്നു പുരസ്കാരം സ്വീകരിച്ചു സുബ്രഹ്മണ്യൻ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ് 2007 ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
രത്തൻ ടാറ്റാ, ഇ. ശ്രീധരൻ, സജ്ജൻ ജിൻഡാൾ തുടങ്ങിയ പ്രമുഖരാണ് ഇതിനുമുൻപ് ഈ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.