ഓൾ കേരളാ സീനിയർ സിറ്റിസണ്‍സ് അത്ലറ്റിക് മീറ്റ് ഇന്ന്
Friday, November 22, 2019 10:43 PM IST
കൊച്ചി: ഓൾ കേരളാ സീനിയർ സിറ്റിസണ്‍സ് അത്ലറ്റിക് മീറ്റ് ഇന്ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവരെ വിവിധ കാറ്റഗറികളായി തിരിച്ചാണ് മത്സരം. രാവിലെ 7.30ന് മത്സരങ്ങൾ ആരംഭിക്കും.
വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും (സ്വർണം, വെള്ളി, വെങ്കലം) സമ്മാനിക്കും. എറണാകുളം ജില്ലയിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള കൂട്ടായ്മയായ ’എറണാകുളം ഡിസ്ട്രിക്ട് സീനിയർ സിറ്റിസണ്‍സ് അത്ലറ്റിക് അസോസിയേഷന്റെ’ ഉദ്ഘാടനവും മീറ്റിനോടനുബന്ധിച്ച് നടക്കും.
വയോജനങ്ങളുടെ ആരോഗ്യവും, മുഖ്യധാരയിലെ സജീവമായ സാന്നിധ്യവും കായിക മേഖലയിലൂടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മീറ്റിന് കൊച്ചി കോർപറേഷൻ, ഏജ് ഫ്രണ്ട്ലി എറണാകുളം, ജില്ലാ നിയമസേവന അഥോറിറ്റി, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വയോജന സംരക്ഷണ വിഭാഗം, സംസ്ഥാന ആരോഗ്യ വിഭാഗം, മാജിക്സ് എൻജിഒ എന്നിവയുടെ സഹകരണത്തോടെയാണ് മീറ്റ് നടത്തുന്നത്. മത്സരാർഥികൾ പ്രായം തെളിയിക്കുന്ന രേഖയുമായി മത്സരവേദിയിൽ എത്തിച്ചേരണം.