യു.കെ റിക്രൂട്ട്മെന്റ്: നഴ്സുമാർക്കായി ഒഡെപെക് സൗജന്യ സെമിനാർ നാളെ
Tuesday, November 19, 2019 12:14 AM IST
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ്) മുഖേന നടക്കുന്ന സൗജന്യ യുകെ റിക്രൂട്ട്മെന്റിന്റെ സംസ്ഥാനതല കാന്പയിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് മൂന്നിനു തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും.
തൊഴിൽ മന്ത്രി ടി.പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. തുടർന്ന് നഴ്സുമാർക്കായി സൗജന്യ സെമിനാർ നടക്കും. യു.കെ.യിലെ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിന്റെ പ്രതിനിധികളും കേരളത്തിലെ നഴ്സിംഗ് എഡ്യൂക്കേഷൻ സീനിയർ ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാർ 20ന് ഉച്ചയ്ക്ക് 2.30ന് തമ്പാനൂരുള്ള ഹോട്ടൽ അപ്പോളോ ഡിമോറയിൽ ഹാജരാകണം.