തുറമുഖ മണൽ വില കുറയ്ക്കും
Monday, November 18, 2019 10:59 PM IST
തിരുവനന്തപുരം: ബേപ്പൂർ തുറമുഖത്തെ മണലിന്റെ വില കുറയ്ക്കുന്നതു പരിശോധിക്കുമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
വി.കെ.സി മമ്മദ് കോയയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. എം. സാൻഡിനു തുറമുഖ മണലിനേക്കാൾ വില കുറവാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ നടപടികളെടുക്കുമെന്നു മന്ത്രി അറിയിച്ചു.