അഭയ കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ആരംഭിച്ചു
Tuesday, October 15, 2019 12:41 AM IST
തിരുവനന്തപുരം: അഭയ കേസിന്റെ രണ്ടാംഘട്ട സാക്ഷി വിസ്താരം ആരംഭിച്ചു. കോട്ടയം ആർഡിഒ കോടതിയിലെ മുൻ ജീവനക്കാരായ മൂന്നാം സാക്ഷി ദിവാകരൻ നായർ, നാലാം സാക്ഷി ജോണ് എന്നിവരാണ് ഇന്നലെ മൊഴി നൽകിയത് രണ്ടാം ഘട്ട സാക്ഷി വിസ്താരം 26 വരെ നടക്കും
ശാസ്ത്രീയ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാൻ തർക്കം ഉണ്ടെന്ന് കാണിച്ച് രണ്ടാം പ്രതി സിസ്റ്റർ സെഫിയുടെ അഭിഭാഷകൻ കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഈ ഹർജി തള്ളണമെന്നു സിബിഐ നിലപാടെടുത്തു. ഇക്കാര്യത്തിൽ കോടതി ഇന്ന് വാദം പരിഗണിക്കും.