ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ കബറിടത്തിലേക്കു ശാന്തിയാത്ര നടത്തി
Wednesday, October 9, 2019 11:30 PM IST
തിരുവനന്തപുരം: ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 25-ാം ഓർമപെരുനാളിനോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിലേക്ക് ശാന്തിയാത്ര നടത്തി.
മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നിന്നാരംഭിച്ച ശാന്തിയാത്രയ്ക്ക് ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. തോമസ് മാർ യൗസേബിയോസ്, ഡോ.സാമുവൽ മാർ ഐറേനിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് തുടങ്ങിയവർ നേതൃത്വം നൽകി.
റവ. ജോസ് ചാമക്കാലയിൽ കോർ എപ്പിസ്കോപ്പ ആമുഖ പ്രസംഗം നടത്തി. ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസിന്റെ 25-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നാലാഞ്ചിറ ഇടവക പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിന്റെ പ്രകാശനം ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസിന്റെ സഹോദരൻ ഫാ. ഇഗ്നേഷ്യസിന് ആദ്യ പ്രതി നൽകി ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് നിർവഹിച്ചു.
ശാന്തിയാത്രയിൽ വൈദികർ, വൈദിക വിദ്യാർഥികൾ, സന്യസ്തർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ ശാന്തിയാത്ര എത്തിയതോടെ നടന്ന ധൂപ പ്രാർഥന നടന്നു.