55 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ദന്പതികൾ അറസ്റ്റിൽ
Monday, September 23, 2019 1:06 AM IST
നെടുന്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപ വില വരുന്ന സ്വർണവുമായി തെങ്കാശി സ്വദേശികളായ ദന്പതികളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ക്വാലാലംപുരിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലാണ് ഇവർ നെടുന്പാശേരിയിലെത്തിയത്. മലേഷ്യയിലെ ക്വാലാലംപൂരിൽ വ്യവസായം നടത്തുന്നവരാണു പിടിയിലായ ദന്പതികൾ. സ്വർണം ആഭരണങ്ങളായി ശരീരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്.