ആവേശമായി രാജഗിരി മാരത്തൺ
Monday, September 23, 2019 12:56 AM IST
കളമശേരി: ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശവുമായി അറുന്നൂറിൽപ്പരം കായിക താരങ്ങളും പൊതുജനങ്ങളും പങ്കെടുത്ത രാജഗിരി മാരത്തൺ ആവേശമായി. കളമശേരി ഡക്കാത്തലണിൽനിന്ന് രാവിലെ 5.30ന് ആരംഭിച്ച മാരത്തൺ രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. വർഗീസ് കാച്ചപ്പിള്ളിയും പിടിഎ പ്രസിഡന്റ് തോമസും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.