തിരുവനന്തപുരം ഡിവിഷൻ വിഭജിക്കണം: തമിഴ്നാട് എംപിമാർ
Thursday, September 19, 2019 12:36 AM IST
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കണമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരത്തു വിളിച്ചു ചേർത്ത യോഗത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡിവിഷൻ വിഭജിച്ചു നേമം മുതൽ തിരുനെൽവേലി വരെയുള്ള 160 കിലോമീറ്റർ പാത മധുര ഡിവിഷന് കൈമാറണമെന്നു തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെട്ടു.
നേമം മുതൽ തിരുനെൽവേലി വരെയുള്ള പാത മധുരയ്ക്ക് കൈമാറുന്പോൾ, പകരമായി മധുര ഡിവിഷനു കീഴിലെ കൊല്ലം മുതൽ പുനലൂർ വരെയുള്ള പാത തിരുവനന്തപുരത്തിനും കൈമാറണമെന്ന് നിർദേശം കഴിഞ്ഞ ഏതാനും വർഷമായി പറഞ്ഞു കേൾക്കുന്നതാണ്.