ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി ദേശീയ സമ്മേളനം
Thursday, September 19, 2019 12:08 AM IST
കൊച്ചി: ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി (ഐസിസി) ദേശീയ സമ്മേളനം 20 മുതൽ 22 വരെ ഹോട്ടൽ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടനം 21ന് രാത്രി 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ, കെ. കൃഷ്ണൻകുട്ടി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഡോ. ചരണ്‍ജിത് എസ്. റിഹാൽ, ഡോ. വൈ. ചന്ദ്രശേഖർ, ഡോ. ജാഫർ എ. ഫറോഖ്, ഡോ. അലൻ എൽ. ക്ലേൻ, ഡോ. ബോർജ്, ഡോ. നവീൻ സി. നന്ദ എന്നിവർ വിവിധ സെഷനുകൾ നയിക്കും.