വനിതാ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷയുമായി റെയില്‍വേ
Wednesday, September 18, 2019 11:27 PM IST
തിരുവനന്തപുരം: വനിതാ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി റയില്‍വേ. വനിതാ കന്പാര്ട്ട്മെന്റുകളില് പുരുഷന്മാര് യാത്ര ചെയ്യുന്നത് നിയന്ത്രിക്കുന്നതിനായി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൊബൈല്‍ ആപ് തയാറാക്കിവരികയാണ്. ഇതു നിലവില്‍വരുന്നതോടെ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.