നവോത്ഥാനം: കെടിഎ ദ്വിദിന സെമിനാർ പിഒസിയിൽ
Wednesday, September 18, 2019 11:27 PM IST
കൊച്ചി: കേരള നവോത്ഥാനവും മതങ്ങളും: ഇന്നലെയും ഇന്നും എന്ന വിഷയത്തിൽ കേരള തിയോളജിക്കൽ അസോസിയേഷൻ (കെടിഎ) ദ്വിദിന സെമിനാർ സംഘടിപ്പിക്കും. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലാരിവട്ടം പിഒസിയിലാണു സെമിനാർ. കേരള നവോത്ഥാനത്തിൽ മതങ്ങൾ, ശ്രീനാരായണഗുരു, ദളിതർ, മേൽജാതിക്കാർ, ഇസ്ലാം മതം, വിദേശ മിഷണറിമാർ, കേരള കത്തോലിക്കാ സഭ, അകത്തോലിക്കാസഭകൾ എന്നിവയുടെ പങ്ക്, നവോത്ഥാനം ഇന്നും നാളെയും എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ ഉണ്ടാകും.
ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ, ഡോ. കുര്യാസ് കുന്പളക്കുഴി, പ്രഫ.എം. തോമസ് മാത്യു, പ്രഫ. തോമസ്കുട്ടി പനച്ചിക്കൽ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സണ്ണി എം.കപിക്കാട്, വി.എ.എം. അഷ്റഫ്, ഡോ. ഐറിസ് കോയിലെയോ, ഡോ. എസ്.കെ. വസന്തൻ എന്നിവരാണു പ്രബന്ധങ്ങൾ അവതരിപ്പിക്കുക. മനുഷ്യ, ദാർശനിക, സാമൂഹ്യ, ശാസ്ത്ര വിഷയങ്ങളിൽ പിജിയോ ഗവേഷണബിരുദമോ ഉള്ളവരാണു സെമിനാറിൽ പങ്കെടുക്കുന്നത്.
രജിസ്ട്രേഷന്: 8921310703, (റവ.ഡോ. വിൻസന്റ് കുണ്ടുകുളം), റവ.ഡോ. ജേക്കബ് നാലുപറയിൽ (9447741926).