ടീംസിൽ മലയാളമടക്കം എട്ട് ഇന്ത്യൻ ഭാഷകളുമായി മൈക്രോ സോഫ്റ്റ്
Monday, September 16, 2019 11:30 PM IST
കൊച്ചി: ജോലി സ്ഥലത്ത് ആശയവിനിമയവും സഹകരണവും അനായാസമാക്കുന്നതിനും പ്രാദേശിക ഭാഷകളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള ജീവനക്കാരെ ശാക്തീകരിക്കുന്നതിനും വേണ്ടി മൈക്രോസോഫ്റ്റ് ടീംസ് എന്ന പേരിൽ എട്ട് ഇന്ത്യൻ ഭാഷകളിൽ മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കി.ഡെസ്ക് ടോപ്പിലും വെബിലുമുള്ള ടീമിനു ഹിന്ദിക്കു ശക്തമായ പിന്തുണ നൽകിയപ്പോൾ മലയാളം, ബംഗാളി, തെലുങ്ക്, തമിഴ്, മറാത്തി, ഗുജറാത്തി, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകൾക്കു മൊബൈൽ പതിപ്പാണ് ആവിഷ്കരിച്ചത്.
മൊബൈൽ ഉപകരണങ്ങളിൽ ടീംസിന്റെ പിന്തുണ എട്ട് ഇന്ത്യൻ ഭാഷകളിലേക്കു വ്യാപിപ്പിക്കുന്നതിലൂടെ പ്രാഥമിക നിര തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കു പ്രയോജനം ചെയ്യുന്നതാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നതിലൂടെ സ്ഥാപനങ്ങൾക്കു വ്യത്യസ്തമായ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ചാറ്റ്, മീറ്റിംഗുകൾ, കോലിംഗ്, കണ്ടന്റ് ഷെയറിംഗ് പോലുള്ള പ്രക്രിയകൾ ഒരുമിച്ചു കൊണ്ടുവരുന്ന ഒരൊറ്റ സുരക്ഷിത കേന്ദ്രത്തിലേക്കു മാറാനും കഴിയും.