നിഷിൽ ദ്വിദിന ശില്പശാല
Monday, September 16, 2019 11:30 PM IST
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ചെന്നൈ ചേതനാ ട്രസ്റ്റുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കഥാപുസ്തകങ്ങൾ രൂപകൽപന ചെയ്യാൻ ശില്പശാല സംഘടിപ്പിക്കുന്നു. 26, 27 തീയതികളിൽ ആക്കുളം നിഷ് കാന്പസിലാണ് പരിപാടി.
കുട്ടികൾക്കായുള്ള കഥകൾ എഴുതാനോ ചിത്രങ്ങൾ വരയ്ക്കാനോ കഴിവുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനടക്കം കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in, 0471 2944 626.