മാലദ്വീപുമായി കരാർ ഒപ്പുവച്ചു
Monday, September 16, 2019 11:30 PM IST
തിരുവനന്തപുരം: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സർക്കാരും റീജണൽ കാൻസർ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാർ ഒപ്പിട്ടു.
നിരവധി പേരാണ് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി മാലദ്വീപിൽ നിന്നു കേരളത്തിലെത്തുന്നത്. മാലദ്വീപ് സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് കാൻസർ ചികിത്സാരംഗത്ത് കേരളം സഹായിക്കുന്നത്. കാൻസർ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലുമുള്ള റീജണൽ കാൻസർ സെന്ററിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം.