എട്ടു ജീവനക്കാരെ മുത്തൂറ്റ് ഫിനാൻസ് സസ്പെൻഡ് ചെയ്തു
Saturday, September 14, 2019 12:59 AM IST
കൊച്ചി: ജോലിക്കു സന്നദ്ധരായി എത്തിയ ജീവനക്കാരെ സ്ഥാപനത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞതിന്റെ പേരിൽ എട്ടു ജീവനക്കാരെ പുറത്താക്കിയതായി മുത്തൂറ്റ് ഫിനാൻസ് അധികൃതർ അറിയിച്ചു.
ജോലിക്ക് വരുന്ന ജീവനക്കാരെ തടസപ്പെടുത്തരുതെന്നു ഹൈക്കോടതി കഴിഞ്ഞ അഞ്ചിന് ഉത്തരവിറക്കിയതാണ്. ഇതിനു വിരുദ്ധമായി ജോലിക്കു തയാറായി വരുന്നവരെ ഒരുവിഭാഗം ജീവനക്കാർ സിഐടിയു സംഘടനയുടെ പിൻബലത്തിൽ തടസപ്പെടുത്തുന്ന നടപടി ആവർത്തിച്ചതിനാലാണ് സസ്പെൻഡ് ചെയ്തതെന്നു ഡെപ്യൂട്ടി മാനേജർ കമ്യൂണിക്കേഷൻ ബേബി ജോണ് പത്രക്കുറിപ്പിൽ അറിയിച്ചു.