മാർത്തോമ്മാ പ്രതിനിധി മണ്ഡലം: വോട്ടെടുപ്പ് തുടരും
Saturday, September 14, 2019 12:44 AM IST
തിരുവല്ല: മാർത്തോമ്മാ സഭയിലേക്കു പുതുതായി ബിഷപ്പുമാരെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പ്രക്രിയയിൽ തീരുമാനമായില്ല. എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് നാലു പേരുകളാണു പ്രതിനിധി മണ്ഡലത്തിലേക്കു സമർപ്പിച്ചിരുന്നത്. ഇന്നലെയും തുടർന്നുവെങ്കിലും നിശ്ചിത ശതമാനം വോട്ടുകൾ നിർദേശിക്കപ്പെട്ടവരിൽ ആർക്കും നേടാനായില്ല.
വൈദികരുടെയും അല്മായ പ്രതിനിധികളുടെയും നിശ്ചിത ശതമാനം വോട്ടുകൾ ഇവർ നേടിയെങ്കിൽ മാത്രമേ ബിഷപ്പായി തെരഞ്ഞെടുക്കാനാകൂ. രണ്ടു ദിവസം വോട്ടിംഗ് പ്രക്രിയ നടത്തിയിട്ടും ആരും വോട്ടു നേടിയില്ല.