കുറ്റക്കാരനെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും: ഉണ്ണിത്താൻ
Saturday, September 14, 2019 12:32 AM IST
ചെറുപുഴ: മരിച്ച കെട്ടിട നിർമാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ വീട് രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന് സംശയമുള്ളതിനാൽ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു.
മരിച്ച ജോസഫിന്റെ കുടുംബത്തിനോടൊപ്പമാണ് കോൺഗ്രസ്. ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ നൽകാനുള്ള പണം പാർട്ടി തിരിച്ചുനൽകുകതന്നെ ചെയ്യും. ട്രസ്റ്റിന്റെ പേരിൽ ഉയർന്ന ആരോപണം അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റ് കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ എത്ര ഉന്നതനായാലും കർശന നടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.