ഫാ. ജോണ് അരീക്കൽ കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി
Saturday, August 24, 2019 11:47 PM IST
കൊച്ചി: തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാംഗം ഫാ. ജോണ് അരീക്കൽ കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറിയായി നിയമിതനായി. കൊട്ടാരക്കര വിലങ്ങര ഇടവകാംഗമായ ഇദ്ദേഹം ക്രൈസ്തവ കാഹളം, മലങ്കര ബാലൻ, ലിറ്റിൽ വേ എന്നീ മാസികകളുടെ എഡിറ്ററായും കെസിബിസി ദളിത് കമ്മീഷൻ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള അവാർഡ് ഉൾപ്പെടെ വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.