പഞ്ചായത്ത് അംഗം പനി ബാധിച്ചു മരിച്ചു
Saturday, August 24, 2019 11:47 PM IST
കോട്ടയം: വിജയപുരം പഞ്ചായത്ത് വനിതാ അംഗം പനി ബാധിച്ചു മരിച്ചു. രണ്ടാം വാർഡ് (നാൽപാമറ്റം) സിപിഎം അംഗം ഗീത സുധാകരനാണ് (60) മരിച്ചത്. പനി ബാധിച്ചതിനെത്തുടർന്നു വെള്ളിയാഴ്ചയാണു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 10നു മരണം സംഭവിച്ചു. സംസ്കാരം നാളെ രാവിലെ 11നു വീട്ടുവളപ്പിൽ. നട്ടാശേരി കൊശമറ്റം മാലിയിൽ സുധാകരന്റെ ഭാര്യയാണ്. വിജയപുരം പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. മക്കൾ: ജയരാജ്, ഭൂവേജ്. മരുമക്കൾ: കീർത്തി കൃഷ്ണ, ശ്രുതി. മൃതദേഹം ഇന്നു മൂന്നിനു വിജയപുരം പഞ്ചായത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു വൈകുന്നേരം അഞ്ചോടെ വീട്ടിലെത്തിക്കും.