അനു കൊറിയ മിസിസ് ഇന്ത്യ ഇന്റർനാഷണൽ
Saturday, August 24, 2019 1:02 AM IST
പാലാ: വിവാഹിതരായ യുവതികൾക്കായി ഡൽഹിയിൽ സംഘടിപ്പിക്കുന്ന ക്യൂൻ ഓഫ് സബ്സ്റ്റൻസ്- 2019 സൗന്ദര്യമത്സരത്തിൽ മലയാളികളുടെ അഭിമാനമായി അനു കൊറിയ മിസിസ് ഇന്ത്യ ഇന്റർനാഷണൽ, മിസിസ് കോണ്‍ഫിഡന്റ് എന്നീ ടൈറ്റിലുകൾ സ്വന്തമാക്കി. പാലാ നീലൂർ ചന്ദ്രൻകുന്നേൽ മുടപ്പനാൽ ജോസഫ്- ആനീസ് ദന്പതികളുടെ മകളും എറണാകുളം സ്വദേശിയും ഓസ്ട്രേലിയൻ ബിസിനസുകാരനുമായ ട്രോയിഡൻ കൊറിയയുടെ ഭാര്യയുമാണ് മുപ്പത്തിയാറുകാരിയായ അനു.
വിദേശത്തുനിന്നടക്കം ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്തിരുന്നു. അവസാന റൗണ്ടിലേക്കു തെരഞ്ഞെടുക്കപ്പെട്ട 46 പേരിൽ അനു മാത്രമായിരുന്നു കേരളത്തിൽനിന്നുള്ള മത്സരാർഥി. സൗന്ദര്യത്തോടൊപ്പം ബുദ്ധിശക്തിയും സാമൂഹ്യപ്രതിബദ്ധതയുമെല്ലാം അടിസ്ഥാനമാക്കിയുളളതായിരുന്നു മത്സരം. നാലു വയസുകാരൻ ജെയ്ഡൻ കൊറിയ ഏകമകനാണ്.