കെആർഎൽസിസി യോഗം നാളെ
Friday, August 23, 2019 1:05 AM IST
കൊച്ചി: കെആർഎൽസിസി എക്സിക്യുട്ടീവ് യോഗം നാളെ എറണാകുളം ഇഎസ്എസ്എസ് കോണ്‍ഫറൻസ് ഹാളിൽ ചേരും.
പ്രളയത്തിന്റെ കെടുതികളിൽ ദുരിതാശ്വാസവും, സംവരണനഷ്ടം, സമകാലിക രാഷ്ട്രീയവിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും. വൈസ് പ്രസിഡന്റ് റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, അസോ. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ട്രഷറർ ആന്റണി നൊറോണ എന്നിവർ പ്രസംഗിക്കും.