പ്രളയദുരിതാശ്വാസം: കേന്ദ്രമന്ത്രി വി. മുരളീധരൻ ഗവർണറെ സന്ദർശിച്ചു
Monday, August 19, 2019 12:32 AM IST
തിരുവനന്തപുരം: പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിലെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ സന്ദർശിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായം ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് ഗവർണർ മുരളീധരനോട് അഭ്യർഥിച്ചു. പ്രകൃതിദുരന്തം മൂലം സംസ്ഥാനത്തിനു നേരിട്ട നഷ്ടത്തെക്കുറിച്ച് ഗവർണർ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചിരുന്നു.