വയനാട്ടിൽ സഹായ സാന്ത്വനവുമായി മാവേലിക്കര രൂപതയും
Monday, August 19, 2019 12:32 AM IST
കായംകുളം: ഉരുൾപൊട്ടലിനെത്തുടർന്നു ദുരന്തം നേരിട്ട വയനാട്ടിലെ ദുരിത മേഖലകളിലെ ജനങ്ങൾക്കു സഹായഹസ്തവുമായി മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര രൂപതയും രംഗത്ത്.
രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ചേതനയും എംസിവൈഎം, കെസിഎസ്എൽ, മാതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഏഴുലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, വസ്ത്രങ്ങൾ, ശുചീകരണ വസ്തുക്കൾ എന്നിവ വയനാട്ടിൽ എത്തിച്ചുനൽകിയത്. ബത്തേരി രൂപത ബിഷപ് ജോസഫ് മാർ തോമസും സന്നിഹിതനായിരുന്നു. ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസ് വഴിയാണ് ദുരിത ബാധിത മേഖലകളിൽ സഹായങ്ങൾ കൈമാറിയത്.
കായംകുളം ചേതന ഡയറക്ടർ ഫാ. ലൂക്കോസ് കന്നിമേൽ, മാവേലിക്കര രൂപത പ്രൊക്യൂറേറ്റർ ഫാ. ഇമ്മാനുവേൽ പുന്തലവിള, എംസിവൈഎം ഡയറക്ടർ ഫാ. ഗീവർഗീസ് മുകളുംപുറത്ത്, കല്ലുമല മാർ ഈവാനിയോസ് കോളജ് ഡയറക്ടർ ഫാ. തോമസ് പുത്തൻപറന്പിൽ, എംസിവൈഎം പ്രസിഡന്റ് ബിബിൻ വൈദ്യൻ, സെക്രട്ടറി സുധീർ മണ്ണാറോഡ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു സഹായം എത്തിച്ചത്.