പഠന പരിശീലന ക്ലാസ്
Monday, August 19, 2019 12:17 AM IST
കോട്ടയം: പാലായിൽ നടക്കുന്ന കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ മേഖലയിലെ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും വിപണന സാധ്യതകളും എന്ന വിഷയത്തിൽ 29ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ പാലാ മുനിസിപ്പൽ ടൗണ്‍ഹാളിൽ പഠന പരിശീലന ക്ലാസ് സംഘടിപ്പിക്കും.
ജില്ലാ ക്ഷീരവികസന വകുപ്പ് റിട്ടയേർഡ് ഡിഇഒ അന്പിളി വേലായുധൻ ക്ലാസ് നയിക്കും. പ്രവേശനം സൗജന്യമായ ക്ലാസിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. 9961747442, 6282255726