ഐഎൻഎൽസി സംസ്ഥാന സമ്മേളനം നവംബറിൽ
Sunday, August 18, 2019 12:06 AM IST
കൊച്ചി: ഇന്ത്യൻ നാഷണൽ ലേബർ കോണ്‍ഗ്രസിന്റെ (ഐഎൻഎൽസി) സംസ്ഥാന സമ്മേളനം നവംബർ 28 മുതൽ 30 വരെ തൃശൂർ കോട്ടക്കൽ ആര്യവൈദ്യശാലാ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 29 മുതൽ 31 വരെ സംസ്ഥാന സമ്മേളനം നടത്താനായിരുന്നു തീരുമാനം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നവംബറിലേക്കു മാറ്റിയതെന്നും അവർ പറഞ്ഞു.
ഐഎൻഎൽസി തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനം നൽകാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനും സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി എം. ജീവകുമാർ, സി.വി. ചന്ദ്രൻ, ജെ.എസ്. ബാബു രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.