ജാമ്യഹർജിയിൽ വിധി തിങ്കളാഴ്ച
Saturday, August 17, 2019 11:51 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അഞ്ച് പ്രതികളുടെ ജാമ്യഹർജിയിൽ വിധി തിങ്കളാഴ്ച. അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, ഇജാബ, സഫാൻ എന്നീ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി.
ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്ടിച്ച കേസിലും ഉത്തരക്കടലാസ് മോഷ്ടിച്ച കേസിലും എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ ജാമ്യ ഹർജികൾ മജിസ്ട്രേട്ട് തള്ളിയിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്, നസീം എന്നിവർ ജാമ്യ അപേക്ഷ നൽകാതിരുന്നത് മറ്റു പ്രതികളെ സഹായിക്കാൻവേണ്ടിയാണോ എന്നു കോടതി ആരാഞ്ഞു.