എംജിയിൽ മൂന്നു പഠനവകുപ്പുകൾ തുടങ്ങും; കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് 21ന്
Saturday, August 17, 2019 11:38 PM IST
കോട്ടയം: എംജിയൂണിവേഴ്സിറ്റിക്കു കീഴിൽ മൂന്നു പുതിയ പഠനവകുപ്പുകൾകൂടി ആരംഭിക്കാൻ സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
സ്കൂൾ ഓഫ് ഡേറ്റാ അനാലിസിസ്, സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസ് എന്നീ പഠനവകുപ്പുകൾകൂടിയാണ് ആരംഭിക്കുക.
14ന് നടത്താനിരുന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് 21ന് നടക്കും. മുൻ വിജ്ഞാപനപ്രകാരം തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തരക്കടലാസ് മൂല്യനിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിനുവേണ്ടി പ്രത്യേക സെക്ഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.
പഠനവകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്കു നിയമനം നടത്തും. സർവകലാശാലയ്ക്കു കീഴിലുള്ള ഏറ്റവും മികച്ച കോളജിന് പുരസ്കാരം നൽകുന്നതിനുവേണ്ടി മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതിനും സർവകലാശാല പഠനവകുപ്പുകളുമായി ബന്ധപ്പെടുത്തി വിവിധ ഡിപ്പാർട്ട്മെന്റുകൾ ആരംഭിക്കാൻ പ്രാഥമിക റിപ്പോർട്ട് തയാറാക്കാനും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിനെ ചുമതലപ്പെടുത്തി. യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷതവഹിച്ചു.