തിരിച്ചടി വിലയിരുത്തണം: വീരേന്ദ്രകുമാര്‍
Saturday, May 25, 2019 1:34 AM IST
കോഴിക്കോട്: എല്‍ഡിഎഫിനു കേരളത്തിലുണ്ടായ തിരിച്ചടിയെക്കുറിച്ചു പാർട്ടി വിലയിരുത്തണമെന്നു ലോക് താന്ത്രിക് ജനതാദൾ നേതാവ് (എൽജെഡി) എം.പി. വീരേന്ദ്രകുമാര്‍. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പരാജയമാണുണ്ടായത്. ശബരിമല വിഷയം വിനയായോ എന്നു പരിശോധിക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ള സംസ്ഥാനങ്ങളില്‍ നരേന്ദ്രമോദിയാണു നേട്ടമുണ്ടാക്കിയത്.
ജനശ്രദ്ധ തിരിച്ചുവിടാന്‍ മോദിക്കും അമിത്ഷായ്ക്കും സാധിച്ചു. എല്‍ജെഡി ഉള്ള വടകരയിലും കോഴിക്കോടും മാത്രമല്ല ധര്‍മടത്തും കണ്ണൂരുമൊക്കെ അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.