22ന് അവധി വേണോ? ഇന്നു തീരുമാനം
Thursday, April 18, 2019 2:00 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ തലേദിവസമായ 22നു സംസ്ഥാനത്തു പൊതു അവധി അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് അന്തിമ തീരുമാനമെടുക്കും. ഈയാഴ്ചത്തെ തുടർച്ചയായ അവധികൾക്കു ശേഷം തിങ്കളാഴ്ചയോടെ ഉദ്യോഗസ്ഥരും മറ്റും ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോയാൽ വോട്ടിംഗ് ശതമാനത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് 22 നുകൂടി അവധി നല്കാൻ സർക്കാർ ആലോചിച്ചത്.
ഇതിനു സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടി. എന്നാൽ, തുടർച്ചയായ അവധി നല്കുന്നതു സർക്കാർ ഓഫീസുകളിൽ സേവനം തേടിയെത്തുന്ന പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന വാദം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.