പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
Friday, October 18, 2024 12:22 AM IST
ന്യൂഡൽഹി: 2024 വനിതാ സാഫ് ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 5-2നു പാക്കിസ്ഥാനെ കീഴടക്കി.
ഇന്ത്യക്കുവേണ്ടി ഗ്രേസ് (5', 42') ഇരട്ട ഗോൾ സ്വന്തമാക്കി. മനീഷ (17'), ബാല (35'), ജ്യോതി (78') എന്നിവരും ഇന്ത്യക്കായി ഗോൾ നേടി.