ബിബിസി ഡോക്യുമെന്‍ററി വിവാദം: അനിൽ കെ. ആന്‍റണി രാജിവച്ചു
Wednesday, January 25, 2023 3:29 PM IST
സ്വന്തം ലേഖകൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ചതിന്‍റെ പേരിൽ വിവാദത്തിലായ അനിൽ കെ. ആന്‍റണി കോൺഗ്രസിന്‍റെ എല്ലാ പദവികളിൽനിന്നും രാജിവച്ചു. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവികളാണ് രാജിവച്ചത്.

കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും അനിൽ ആന്‍റണി കുറ്റപ്പെടുത്തി. ബിബിസി ഡോക്യൂമെന്‍ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്‍റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനില്‍ ആന്‍റണി രാജി വിവരം അറിയിച്ചത്.

ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്‍റണി പറഞ്ഞിരുന്നു.

അ​നി​ൽ ആ​ന്‍റ​ണി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ത​ള്ളി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ രംഗത്തെത്തിയിരുന്നു. ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ആ ​ക​ച്ചി​ത്തു​രു​മ്പി​ൽ പി​ടി​ച്ച് കോ​ൺ​ഗ്ര​സി​നെ അ​പ​ഹ​സി​ക്കാ​ൻ ആ​രും ശ്ര​മി​ക്കേ​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് കോ​ൺ​ഗ്ര​സ് എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക