ചാടിപ്പോയ വഴിക്കു പെൺകുട്ടികൾ ഫോൺ വാങ്ങി, ഗൂഗിൾ പേ ചെയ്യിച്ചു
കോഴിക്കോട്: കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മിലെ പെൺകുട്ടികൾ ചാടിപ്പോയതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തേക്കു വരുന്നു. പോകുന്ന വഴിക്ക് പെൺകുട്ടികൾ മൊബൈൽ ഫോൺ വാങ്ങിയെന്നും രണ്ടു തവണ പണം ഗൂഗിൾ പേ ചെയ്യിച്ചെന്നു മാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

നേ​ര​ത്തേ ഹോ​മി​ൽ അ​ന്തേ​വാ​സി​ക​ളാ​യി താ​മ​സി​ച്ചു പി​ന്നീ​ടു സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യ സ​ഹോ​ദ​രി​മാ​രാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണു വീ​ണ്ടും ഹോ​മി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

വീ​ട്ടി​ല്‍നി​ന്നു ല​ഭി​ച്ച സ്വാ​ത​ന്ത്ര്യ​വും ഇ​വി​ടെനി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​വ​രെ പ്രേ​രി​പ്പി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​അ​വ​ർ മ​റ്റു കു​ട്ടി​ക​ളു​മാ​യി ഏ​റെ സൗ​ഹൃ​ദ​ത്തി​ലാ​യി. ഹോ​മി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ​വ​രി​ൽ ര​ണ്ടു പേ​ർ ഇ​വ​രാ​ണ്. ഒ​ളി​ച്ചോ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തും ഇ​വ​രാ​ണെ​ന്നാ​ണു വി​വ​രം.

ന​ഗ​ര​ത്തി​ലെ​ത്തി​യ കു​ട്ടി​ക​ൾ 500 രൂ​പ​യ്ക്ക് ഒ​രാ​ളി​ൽ​നി​ന്നു സാ​ധാ​ര​ണ ഫോ​ൺ വാ​ങ്ങി. അ​തി​ൽ​നി​ന്നു ഒ​രാ​ളെ വി​ളി​ച്ചു ഫോ​ൺ ന​ൽ​കി​യ ആ​ൾ​ക്കു 500 രൂ​പ ഗൂ​ഗി​ൾ പേ ​ചെ​യ്യി​പ്പി​ച്ചു.​ പി​ന്നീ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പാ​ല​ക്കാ​ട്ടേ​ക്കു യാ​ത്ര ചെ​യ്തു.

ടി​ക്ക​റ്റെ​ടു​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നു വ​ന്ന​പ്പോ​ൾ ഒ​രാ​ളെ ഫോ​ണി​ൽ വി​ളി​ച്ചു 2,000 രൂ​പ ക​ണ്ട​ക്ട​ർ​ക്കു ഗൂ​ഗി​ൾ പേ ​ചെ​യ്യി​പ്പി​ച്ചു. ടി​ക്ക​റ്റ് ചാ​ർ​ജ് ക​ഴി​ച്ചു​ള്ള പ​ണം ക​ണ്ട​ക്ട​ർ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി. പാ​ല​ക്കാ​ട്ടു​നി​ന്നു ട്രെ​യി​നി​ൽ ക​യ​റി. കോ​യ​മ്പ​ത്തൂ​രെ​ത്തി​യ​പ്പോ​ൾ ടി​ടി​ഇ എ​ത്തി ടി​ക്ക​റ്റി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​റ​ക്കി​വി​ട്ടു. അ​വി​ടെ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു മ​റ്റൊ​രു ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, പോ​ലീ​സ് ന​ട​ത്തി​യ​സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ ര​ണ്ടു​ ദി​വ​സ​ത്തി​ന​കം എ​ല്ലാ​വ​രെ​യും ക​ണ്ടെത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കുവഹിച്ചു. ഫോ​ട്ടോ​ക​ള്‍ വാ​ട്ട്‌​സ് ആ​പ്പ് വ​ഴി പോ​ലീ​സ് ഇ​ന്‍​ഫോ​ര്‍​മ​ര്‍​മാ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​തും സ​ഹാ​യ​ക​ര​മാ​യി. ചാ​ന​ലു​ക​ളി​ലും പ​ത്ര​ങ്ങ​ളി​ലും വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ എ​ളു​പ്പം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​ല്ലെ​ങ്കി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​യി​രു​ന്നു.