കോ​ൺ​ഗ്ര​സി​ലും ലീ​ഗി​ലും അ​ടി​യൊ​ഴു​ക്ക്; കൂ​ടു​ത​ൽ പേ​ർ എ​ൽ​ഡി​എ​ഫി​ലേ​ക്ക്: എം.​എ.​ബേ​ബി
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് -ലീ​ഗ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ സി​പി​എ​മ്മി​ലും എ​ൽ​ഡി​എ​ഫി​ലും എ​ത്തു​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി. ഇ​ട​തു മു​ന്ന​ണി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കും. ആ​ർ​ക്കും നി​രാ​ശ​രാ​കേ​ണ്ടി വ​രി​ല്ലെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ർ​എ​സ്പി ഇ​ട​തു​പ​ക്ഷ​ത്തേക്ക് വ​രേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ർ​എ​സ്പി ഇ​ട​തു​മു​ന്ന​ണി​യെ വ​ഞ്ചി​ച്ച് യു​ഡി​എ​ഫി​ൽ പോ​യ പാ​ർ​ട്ടി ആ​ണ്. അ​വ​ർ വ​ഞ്ച​ന തു​ട​രു​ക​യാ​ണെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ശ​ക്തി തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു സാ​ധി​ച്ചു​വെ​ന്നും എം.​എ.​ബേ​ബി സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​നെ പ​ര​മാ​വ​ധി ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സി​പി​എം. ക​ഴി​ഞ്ഞ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യി​രു​ന്നു.