കോ​വി​ഡി​നെ ഭ​യ​ന്ന് 15 മാ​സം വീ​ടി​നു​ള്ളി​ൽ; 50കാ​രി​യേ​യും മ​ക്ക​ളെ​യും പോ​ലീ​സ് മോ​ചി​പ്പി​ച്ചു
ഈ​സ്റ്റ് ഗോ​ദാ​വ​രി: കോ​വി​ഡ് വൈ​റ​സ് ബാ​ധ​യെ ഭ​യ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ പു​റ​ത്തി​റ​ങ്ങാ​തെ വീ​ട​ട​ച്ച് അ​ക​ത്ത് ക​ഴി​ച്ചു​കൂ​ട്ടി​യ​ത് 15 മാ​സം. ആ​ന്ധ്ര​യി​ലെ ക​ഡ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. അ​മ്പ​തു​കാ​രി റൂ​ത്ത​മ്മ​യും ഇ​വ​രെ മ​ക്ക​ളാ​യ കാ​ന്ത​മ​ണി(32), റാ​ണി(30) എ​ന്നി​വ​രാ​ണ് വീ​ട​ട​ച്ച് ഒ​ന്നേ​ക്കാ​ൽ വ​ർ​ഷ​ത്തോ​ളം അ​ക​ത്തി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ഇ​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​കാ​രം ഇ​വ​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച വി​വ​രം അ​റി​യി​ക്കാ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ ഇ​ക്കാ​ര്യം ഗ്രാ​മ​മു​ഖ്യ​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ രാ​ജോ​ൾ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​മാ​ചാ​രി​യും സം​ഘ​വും വ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ചു​ട്ടു​ഗ​ല്ല ബെ​ന്നി​യു​ടെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. അ​യ​ൽ​വാ​സി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ​യാ​ണ് റൂ​ത്ത​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും പേ​ടി കൂ​ടി​യ​ത്. തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​മ്പ് ഈ ​കു​ടും​ബ​ത്തി​ന്‍റെ വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ ചെ​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ആ​ശാ തൊ​ഴി​ലാ​ളി​ക​ളും ആ​രു​ടെ​യും പ്ര​തി​ക​ര​ണം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ട​ങ്ങി​വ​രു​മാ​യി​രു​ന്നു. മൂ​ന്ന് പേ​ർ ആ ​വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​രു​ടെ ആ​രോ​ഗ്യം മോ​ശ​മാ​ണെ​ന്നും അ​ടു​ത്തി​ടെ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ വി​വ​രം അ​റി​യി​ച്ചു.


പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് അ​വ​ശ​നി​ല​യി​ൽ കി​ട​ക്കു​ന്ന കു​ടും​ബ​ത്തെ​യാ​ണ്. മു​ടി നീ​ണ്ട് വ​ള​ർ​ന്നി​രു​ന്നു. കു​റേ നാ​ളു​ക​ളാ​യി കു​ളി​ച്ചി​രു​ന്നി​ല്ല. കൂ​ടാ​ര​ത്തി​നു​ള്ളി​ൽ ത​ന്നെ​യാ​യി​രു​ന്നു ഇ​വ​ർ വി​സ​ർ​ജ​നം ന​ട​ത്തി​യി​രു​ന്ന​ത്. പോ​ലീ​സു​കാ​ർ ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​പ്പോ​ൾ അ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടി അ​തേ രീ​തി​യി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഇ​വ​ർ മ​രി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഗ്രാ​മ​മു​ഖ്യ​ൻ ചോ​പ്പാ​ല ഗു​രു​നാ​ഥ് പ​റ​യു​ന്നു.

മാ​താ​വും ര​ണ്ടു പെ​ൺ​മ​ക്ക​ളും വീ​ട്ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​ഞ്ഞ​പ്പോ​ൾ പി​താ​വ് അ​വ​ശ്യ വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ മാ​ത്രം പു​റ​ത്തി​റ​ങ്ങി. അ​ക​ത്തു​ത​ന്നെ​യാ​യി വി​ഷാ​ദ രോ​ഗം ബാ​ധി​ച്ച ഇ​വ​ർ ക​ടു​ത്ത ശാ​രീ​രി​ക അ​വ​ശ​ത​ക​ളും അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.