ബാ​ഴ്സ​യ്ക്ക് നി​രാ​ശ ത​ന്നെ; അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രെ തോ​ൽ​വി
മാ​ഡ്രി​ഡ്: സ്‌​പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്ക്‌ നി​രാ​ശ ത​ന്നെ. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രെ ബാ​ഴ്സ​ലോ​ണ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ടു. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം യ​ന്നി​ക്ക് ക​രാ​സ്കോ ആ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ബാ​ഴ്സ​യു​ടെ ഗോ​ൾ​കീ​പ്പ​ർ ടെ​ർ സ്റ്റേ​ഗ​ന് പ​റ്റി​യ ഒ​രു വ​ലി​യ അ​ബ​ദ്ധ​ത്തി​ൽ നി​ന്നാ​ണ് അ‌​ത്‌​ല​റ്റി​ക്കോ​യു​ടെ ഏ​ക​ഗോ​ൾ പി​റ​ന്ന​ത്. പെ​നാ​ൽ​റ്റി ബോ​ക്സും ക​ട​ന്നു മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ത്തി​ലേ​ക്ക് വ​ന്ന് പ​ന്ത് പ്ര​തി​രോ​ധി​ക്കാ​ൻ നോ​ക്കി​യ​താ​ണ് പാ​ളി​യ​ത്. ക​രാ​സ്കോ സ്റ്റേ​ഗ​നെ മ​റി​ക​ട​ന്ന് ഒ​ഴി​ഞ്ഞ് കി​ട​ന്ന ഗോ​ൾ പോ​സ്റ്റി​ൽ പ​ന്ത് എ​ത്തി​ച്ചു.

ജ​യ​ത്തോ​ടെ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ 20 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ര​ണ്ടാ​മ​തെ​ത്തി. പ​തി​നൊ​ന്നു പോ​യി​ന്‍റു​ള്ള ബാ​ഴ്സ​ലോ​ണ നി​ല​വി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് ഉ​ള്ള​ത്.