കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല; ലോ​ക​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 9,000ലേ​റെ​പ്പേ​ർ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി; ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. 9,152 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,385,708 ആ​യി. 567,723 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 58,466,718 ആ​യി ഉ​യ​ർ​ന്നു.

40,451,775 പേ​രാ​ണ് കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി​യ​ത്. 16,629,235 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 102,369 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ, സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.