തിരുവനന്തപുരം: സംസ്ഥാനത്ത് 131 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 32 പേർക്കും, കണ്ണൂർ ജില്ലയിൽ 26 പേർക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയിൽ 17 പേർക്കും, കൊല്ലം ജില്ലയിൽ 12 പേർക്കും, എറണാകുളം ജില്ലയിൽ 10 പേർക്കും, ആലപ്പുഴ ജില്ലയിൽ 9 പേർക്കും, കാസർഗോഡ് ജില്ലയിൽ 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 5 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ, കോഴിക്കോട് ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽനിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. കുവൈറ്റ്- 25, യുഎഇ- 12, സൗദി അറേബ്യ- 11, ഒമാൻ- 6, ഖത്തർ- 6, ബഹറിൻ- 1, മാൾഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാൻ- 1 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ.
തമിഴ്നാട്- 13, മഹാരാഷ്ട്ര- 10, ഡൽഹി- 5, ഉത്തർപ്രദേശ്- 5, കർണാടക- 4, ബീഹാർ- 2, രാജസ്ഥാൻ- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചൽ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചൽ പ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. കൂടാതെ 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.
10 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 2 പേർക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ മരണമടഞ്ഞ തങ്കപ്പൻ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലപ്പുറം ജില്ലയിൽ 23 പേരുടെയും (തൃശൂർ-1), തൃശൂർ ജില്ലയിൽ 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളിൽ 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), കോട്ടയം ജില്ലകളിൽ 6 പേരുടെ വീതവും, വയനാട്, കാസർഗോഡ് ജില്ലകളിൽ 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 2 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവായത്.
ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2304 പേർ ഇതുവരെ കോവിഡ് മുക്തരായി.