ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യ​ട​ച്ച​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യ​ട​ച്ച​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​തി​ർ​ത്തി അ​ട​ച്ച​തു തു​റ​ക്ക​ണ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​നം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം എ​തി​ർ സ​ത്യ​വാ​ങ്മൂ​ല​വും സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി. കാ​സ​ർ​ഗോ​ഡ് - മം​ഗ​ളു​രു ദേ​ശീ​യ​പാ​ത തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കേ​ര​ള ഹൈ​ക്കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നി​ല്ല.

കേ​ര​ള, ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സെ​ക്ര​ട്ട​റി​മാ​രും ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.