ഹോട്ടലുടമയെ കബളിപ്പിച്ചു പണം തട്ടിയ സംഭവം: ബുള്ളറ്റിനെക്കുറിച്ചു സൂചന
Thursday, January 27, 2022 2:21 PM IST
വൈ​ക്കം: ഹോ​ട്ട​ലി​ൽനിന്നു പാ​ഴ്സ​ൽ ഓ​ർ​ഡ​ർ ചെ​യ്തു ഹോ​ട്ട​ലു​ട​മ​യെ ക​ബ​ളി​പ്പി​ച്ചു പ​ണം വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ മ​ധ്യ​വ​യ​സ്ക​ൻ എ​ത്തി​യ ബു​ള്ള​റ്റി​നെ​ക്കു​റി​ച്ചു പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യി​ൽനി​ന്ന് ഇ​യാ​ൾ ബു​ള​ള​റ്റ് വാ​ങ്ങി​യെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​പ്പോ​ഴും മാ​റ്റി​യി​ട്ടി​ല്ല.

ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വൈ​ക്കം പെ​രി​ഞ്ചി​ല​യി​ലെ ഗ്രീ​ൻ ചി​ല്ലി എ​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ ജി​നീ​ഷി​ൽനി​ന്നാ​ണ് ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ 1,500 രൂ​പ വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ​ത്.

ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ പാ​ഴ്സ​ൽ കൊ​ണ്ടു​പോ​കാ​നാ​യി വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റി​ൽനി​ന്ന് ആദ്യം 1500 രൂ​പ​വാ​ങ്ങിയിരുന്നു. എന്നിട്ടാണ് ഹോട്ടലിലേക്കു വന്നു ഹോട്ടലുടമയെയും കബളിപ്പിച്ചത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഹോ​ട്ട​ലി​ൽ ബു​ള്ള​റ്റി​ൽ എ​ത്തി ഹോ​ട്ട​ൽ ഉ​ട​മ​യും ജീ​വ​ന​ക്കാ​രു​മാ​യി ഇ​യാ​ൾ അ​ടു​പ്പ​മു​ണ്ടാ​ക്കിയ ശേഷമാണ് ഭക്ഷണം ഒാർഡർ ചെയ്തത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 30 ബി​രി​യാ​ണി, 20 ചോ​റ്, 20 ബീ​ഫ് ഫ്രൈ ​എ​ന്നി​വ പാ​ഴ്സ​ലാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ഴ്സ​ൽ വേ​ഗം ത​രാ​ൻ ഇ​യാ​ൾ ധൃതികൂട്ടി. ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും പു​റ​ത്തു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​ന്‍റെ ബി​ല്ല് എ​ത്ര​യാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച ഇ​യാ​ൾ ഒരു അത്യാവശ്യത്തിനെന്നു പറഞ്ഞ് 1,500 രൂ​പ ഹോ​ട്ട​ൽ ഉ​ട​മ​യോ​ടു ആ​വ​ശ്യ​പ്പെ​ടു​ക​യും ആ ​തു​ക കൂ​ടി ചേ​ർ​ത്ത് ഗൂ​ഗി​ൾ പേ ​ചെ​യ്യാ​മെന്നും പ​റ​ഞ്ഞു. ഇ​തു വി​ശ്വ​സി​ച്ച ക​ട ഉ​ട​മ പ​ണം ന​ൽ​കി. ഒ​രു സാ​ധ​നം വാങ്ങാനുണ്ട്, അതുമായി ഉ​ട​നെ​ത്താ​മെ​ന്നു പ​റ​ഞ്ഞു പുറത്തേക്കു പോ​യ ഇ​യാ​ൾ പി​ന്നീ​ടു മ​ട​ങ്ങി​ വ​ന്നി​ല്ല.

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത ആ​ളെ അ​ന്വേ​ഷി​ച്ചു ഓ​ട്ടോ​ക്കാ​ര​നും ഹോ​ട്ട​ലി​ലെ​ത്തി. ഓ​ട്ടോ​ക്കാ​ര​ന്‍റെ കൈ​യിൽനി​ന്ന് 1500 രൂ​പ വാങ്ങിയാണ് ഇയാൾ ഹോട്ടലിലേക്ക് കയറിയതെന്നും അപ്പോഴാണ് ഹോട്ടലുടമയ്ക്കു മനസിലായത്. തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു തിരിച്ചറിഞ്ഞ ഹോ​ട്ട​ലു​ട​മ ജി​നീ​ഷും ഒ​ട്ടോ ഡ്രൈ​വ​ർ അ​നി​ൽ കു​മാ​റും വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യ​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.