അഞ്ചു വർഷം, കെഎസ്ആർടിസി വിട്ടത് 3,312 ഡ്രൈ​വ​ർ​മാ​ർ
Thursday, December 9, 2021 1:42 PM IST
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ൽനി​ന്നു ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ര​മി​ച്ച​ത് 3,312 ഡ്രൈ​വ​ർ​മാ​രെന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള മ​റു​പ​ടി.​ വെ​ള്ള​യ​മ്പ​ലം സ്വ​ദേ​ശി ജി.​ര​വി എ​ന്ന ആ​ൾ​ക്കാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ ഈ ​മ​റു​പ​ടി ന​ല്കി​യ​ത്. 2016 മു​ത​ൽ 2021 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

​ഈ കാ​ല​യ​ള​വി​ൽ പ​ക​രം ഡ്രൈ​വ​ർ​മാ​രു​ടെ​ നി​യ​മ​നം ന​ട​ത്തി​യി​ട്ടു​മി​ല്ല. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് മൂ​ലം സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് മാ​നേ​ജ്മെന്‍റ് ത​ന്നെ പ​റ​യു​ന്നു​മു​ണ്ട്.
കോ​ർ​പ്പ​റേ​ഷ​ന്‍റെ 6,300 ഓ​ളം ബ​സ്സു​ക​ളി​ൽ കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം 3,400 സ​ർ​വീ​സു​ക​ൾ വ​രെ​യാ​ണ് പ്ര​തി​ദി​നം ഇ​പ്പോ​ൾ ഓ​ടി​ക്കു​ന്ന​ത്.

ഇ​തു കൃ​ത്യ​മാ​യി ന​ട​ത്ത​ണ​മെ​ങ്കി​ൽ ത​ന്നെ 6,800 ഡ്രൈ​വ​ർ​മാ​ർ വേ​ണ്ടി വ​രും. കോ​ർ​പ്പ​റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്നു മാ​നേ​ജ്മെ​ന്‍റ് പ​റ​യു​മ്പോ​ഴും ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വി​നെ​ക്കു​റി​ച്ചു മി​ണ്ടാ​ട്ട​മി​ല്ല.

2016ന് ​ശേ​ഷം പി​എ​സ്‌സി ​മു​ഖേ​ന നി​യ​മ​നം ന​ട​ത്താ​ൻ ത​യാ​റാ​ക്കി​യി​രു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു.​എ​ന്നാ​ൽ, ഈ ​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വ​രെ സീ​നി​യോ​റി​റ്റി​യും മ​റ്റും പ​രി​ഗ​ണി​ക്കാ​തെ എം - ​പാ​ന​ലാ​യി നി​യ​മി​ച്ചി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വി​നെത്തു​ട​ർ​ന്ന് അ​വ​രെ​യും പി​രി​ച്ചു​വി​ടേ​ണ്ടി വ​ന്നു. പ​ക​രം പിഎ​സ്‌സി മു​ഖേ​ന​യോ അ​ല്ലാ​തെ​യോ ഡ്രൈ​വ​ർ​മാ​രെ കോ​ർ​പ്പ​റേ​ഷ​ൻ നി​യ​മി​ച്ചി​ട്ടു​മി​ല്ല. എ​ത്ര ഡ്രൈ​വ​ർ​മാ​രെ​യാ​ണ് കോ​ർ​പ്പ​റേ​ഷ​ന് ആ​വ​ശ്യ​മെ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​മി​ല്ല.