മിസ് കേരളയുടെ മരണം: ഹാർഡ് ഡിസ്ക് വലയിൽ കിട്ടിയെന്നതിൽ സംശയം
Thursday, November 25, 2021 3:28 PM IST
കൊ​ച്ചി: ഡി​സ്‌​ക് കാ​യ​ലി​ല്‍ എ​റി​യാ​ന്‍ ഉ​പ​യോ​ഗി​ച്ചു എ​ന്നു പ​റ​യു​ന്ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള കാ​റി​ന്‍റെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി. അന്വേഷണത്തിന്‍റെ ഭാഗമായാണ് പോ​ലീ​സ് റൂട്ട്മാപ്പ് തയാറാക്കിയത്.

മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ മോ​ഡ​ലു​ക​ളു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന വ്യ​വ​സാ​യി സൈ​ജു ത​ങ്ക​ച്ച​ന്‍ ഇ​ന്നു പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കു​മെ​ന്നു സൂ​ച​നയുണ്ടായിരുന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ ഇ​യാ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

സൈ​ജു ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​ത്. സൈ​ജു എ​റ​ണാ​കു​ള​ത്ത് ത​ന്നെ​യു​ണ്ടെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലെ ഫ്ളാ​റ്റി​ലാ​ണ് സൈ​ജു താ​മ​സി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഫ്ളാ​റ്റ് അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഇ​യാ​ളു​ടെ ര​ണ്ട് ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫാ​ണ്. സൈ​ജു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

സൈ​ജു നി​ല​വി​ല്‍ കേ​സി​ല്‍ പ്ര​തി​യ​ല്ല. ഇ​യാ​ളെ ഒ​രു ത​വ​ണ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. മോ​ഡ​ലു​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെന്നു പ​റ​യാ​നാ​ണ് മോ​ഡ​ലു​ക​ളു​ടെ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ അ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ന​ല്‍​കി​യ​ത്.

മോ​ഡ​ലു​ക​ളു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന സൈ​ജു കു​ണ്ട​ന്നൂ​രി​ല്‍​വ​ച്ചാ​ണ് ഇ​വ​രു​മാ​യി സം​സാ​രി​ച്ച​ത്. അ​തി​നു​ശേ​ഷ​മാ​ണ് മോ​ഡ​ലു​ക​ളു​ടെ വാ​ഹ​നം അ​മി​ത​ വേ​ഗ​ത്തി​ല്‍ ക​ട​ന്നു പോ​യ​തെ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. കാർ ഒാടിച്ചിരുന്ന അ​ബ്ദു​ള്‍ റ​ഹ്മാ​നെ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ജു ഒ​ളി​വി​ല്‍ പോ​യ​ത്.

ഇന്നു തെ​ര​ച്ചി​ലി​ല്ല

ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍​നിന്നു കാ​ണാ​താ​യ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക്കി​നാ​യി ഇ​ട​ക്കൊ​ച്ചി കാ​യ​ലി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലും വി​ഫ​ലം. മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​നു താ​ഴെ​യു​ള്ള കാ​യ​ലി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്റ്റ​ല്‍ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും ഡി​സ്‌​ക് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്നു കാ​യ​ലി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​ല്ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കാ​യ​ലി​ലെ തെ​ര​ച്ചി​ല്‍ പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു.
മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തി​ങ്ക​ളാ​ഴ്ച ത​ന്‍റെ വ​ല​യി​ല്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക് കു​ടു​ങ്ങി​യെ​ന്ന് ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഹാ​ര്‍​ഡ് ഡി​സ്‌​കി​ന്‍റെ ചി​ത്രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണി​ച്ച് അ​തു​ത​ന്നെ​യാ​ണ് ക​ണ്ട​തെ​ന്നു പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. ഇ​തു കാ​യ​ലി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ചു​വെ​ന്നു​മാ​ണ് ഇ​യാ​ള്‍ അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ​ക്കൂ​ടി ചേ​ര്‍​ത്താ​ണ് ഇ​ന്ന​ലെ കാ​യ​ലി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് ഹാ​ര്‍​ഡ് ഡി​സ്‌​ക് കി​ട്ടി​യെ​ന്ന​ത് മ​നഃപൂ​ര്‍​വം കെ​ട്ടി​ച്ച​മ​ച്ച​താ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്.

ഡിജെ പാർട്ടി

ഒ​ക്‌​ടോ​ബ​ര്‍ 31ന് ​ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ മൊ​ഴി​യെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ഇ​തി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

മോ​ഡ​ലു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ആ​ഴ്ച​യി​ല്‍ ത​ന്നെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കോ​ള്‍ ഡീ​റ്റെ​യി​ല്‍ റി​ക്കാ​ര്‍​ഡ് (സി​ഡി​ആ​ര്‍) പോ​ലീ​സ് എ​ടു​ത്തി​രു​ന്നു.