University News
അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ്
തേ​ഞ്ഞി​പ്പ​ലം: വി​ജ​യ ശ​ത​മാ​നം കൂ​ട്ടു​ന്ന​തി​ന് പ​രീ​ക്ഷാ ഉ​ത്ത​ര പേ​പ്പ​റി​ല്‍ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ചെ​യ്യു​ന്ന സ​ഹാ​യ​മ​ല്ല മ​റി​ച്ച് അ​വ​രു​ടെ സ​ര്‍​ഗ​ശേ​ഷി​യെ ന​ശി​പ്പി​ക്കു​ന്ന​തും ഭാ​വി​യെ ത​ക​ര്‍​ക്കു​ന്ന​തു​മാ​ണെ​ന്ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ലെ അ​ധ്യാ​പ​ന പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ സ​യ​ന്‍​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രാ​ഴ്ച​ത്തെ പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​പി.​കെ. അ​രു​ണ, ടീ​ച്ചിം​ഗ് ലേ​ണിം​ഗ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സി.​അ​ബ്ദു​ല്‍ മ​ജീ​ദ്, ഡോ.​പി.​പി.​നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ഴ്‌​സി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കോ​ഴ്‌​സ് 21ന് ​സ​മാ​പി​ക്കും.
More News