ജേണലിസം, ലൈഫ്ലോംഗ് പഠനവകുപ്പുകള്‍ സംയുക്തമായി നടത്തുന്ന ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് പരീക്ഷ 30ന് 10.30 മുതല്‍ ജേർണലിസം പഠനവകുപ്പില്‍ നടക്കും. പരീക്ഷാർഥികള്‍ 10.15നകം എത്തണം.
പരീക്ഷ മൂന്നാം സെമസ്റ്റര്‍ ബികോം പ്രഫഷണല്‍ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും.
ഹിന്ദി പിജി ഡിപ്ലോമ ഇന്‍ ട്രാൻസ്ലേഷന് ആൻഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് പരീക്ഷ ഏപ്രില്‍ എട്ടിന് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ ആരംഭിക്കും.
പരീക്ഷാഫലം 2018 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിടിഎച്ച്എം/ബിഎച്ച്എ (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബിഎ/ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) പാര്‍ട്ട് രണ്ട് ഏപ്രില്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ/സൂക്ഷ്മപരിശോധനാ ഫലം വെബ്സൈറ്റില്‍ .
സര്‍വകലാശാലയുടെ അഭയം വീടുകളുടെ താക്കോല്‍ദാനം ഇന്ന് തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍എസ്എസ്) ആഭിമുഖ്യത്തില്‍ ഭവനരഹിതര്‍ക്കായി നിര്‍മിച്ചു നല്കുന്ന അഭയം വീടുകളുടെ താക്കോല്‍ദാനം ഇന്ന് സര്‍വകലാശാലയില്‍ നടക്കും.
പദ്ധതിയുടെ ഭാഗമായി നൂറ് വീടുകള്‍ നേരത്തെ നിർമിച്ചു നല്‍കിയിരുന്നു. 101 മുതല്‍ 105 വരെയുള്ള വീടുകളുടെ താക്കോല്‍ദാനമാണ് നടക്കുക. ഉച്ചയ്ക്ക് 2.30ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്.
വ്യക്തിത്വ വികസന കോഴ്സ് തേഞ്ഞിപ്പലം: ഗാന്ധിയന്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ , പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍ രണ്ട് മുതല്‍ 12 വരെ വ്യക്തിത്വ വികസന കോഴ്സ് സംഘടിപ്പിക്കുന്നു. ചരിത്രം, സാഹിത്യം, സംഗീതം, നാടകം, സിനിമ, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകള്‍, പരിസ്ഥിതി, കായിക വിനോദങ്ങള്‍, ആരോഗ്യം, ഭക്ഷണം, കൗമാരക്കാരുടെ മനഃശാസ്ത്രം, കരിയര്‍ തുടങ്ങിയ വിഷയങ്ങളില്‍ അതത് മേഖലകളിലെ പ്രഗല്ഭരും സര്‍വകലാശാലാ അധ്യാപകരും ക്ലാസ് നയിക്കും. സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്ഡന് , മള്‍ട്ടിമീഡിയ സെന്റര്‍, ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവ സന്ദര്‍ശിക്കാനും അവസരമുണ്ട്. കോഴ്സ് ഫീ ഇല്ല. ഫോണ്‍ : 9400769445, 0494 2400350. ഇമെയില്‍:
[email protected]