University News
11571 ബി​രു​ദ​ങ്ങ​ള്‍​ക്ക് സെ​ന​റ്റ് അം​ഗീ​കാ​രം
തേ​ഞ്ഞി​പ്പ​ലം: ഇ​ന്ന​ലെ ചേ​ര്‍​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് 11571 ബി​രു​ദ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. ഒ​മ്പ​ത് ഡി​പ്ലോ​മ, 9813 ഡി​ഗ്രി, 1723 പി​ജി, അ​ഞ്ച് എം​എ​ഫി​ല്‍, 21 പി​എ​ച്ച്ഡി എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വാ​ര്‍​ഷി​ക ബ​ജ​റ്റ് വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടാ​യാ​ണ് പാ​സാ​ക്കി​യ​ത്. വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും സ​ഭ​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ബാ​ക്കി​യു​ള്ള അ​ജ​ണ്ട​ക​ളും ചോ​ദ്യോ​ത്ത​ര​ങ്ങ​ളും ച​ര്‍​ച്ച​ക​ളും പെ​രു​മാ​റ്റ​ച്ച​ട്ട കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷം ജൂ​ണ്‍ 11ന് ​തു​ട​രു​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​റ​ഞ്ഞു.

ദേ​ശീ​യ യു​വ​ജ​നോ​ത്സ​വ​ത്തി​ന് കാ​ലി​ക്ക​ട്ടും

തേ​ഞ്ഞി​പ്പ​ലം: പ​ഞ്ചാ​ബി​ല്‍ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ര്‍​വ​ക​ലാ​ശാ​ലാ യു​വ​ജ​നോ​ത്സ​വ​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും. 28 മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്ന് വ​രെ ലു​ധി​യാ​ന​യി​ലെ പ​ഞ്ചാ​ബ് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ 12 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കാ​ലി​ക്ക​ട്ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ര്‍​ഥി ക്ഷേ​മ​വി​ഭാ​ഗം സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​ഷ​മീം, എം.​കെ. അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യാ​ത്ര പു​റ​പ്പെ​ട്ടു.

ബി​ടെ​ക് പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ടെ​ക്നോ​ള​ജി​യി​ൽ 2024 2025 വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക് തു​ട​ങ്ങി. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്. KEAM എ​ക്സാം എ​ഴു​താ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം നേ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഫോ​ൺ: 9567172591

സി​എ​ച്ച്എം​കെ ലൈ​ബ്ര​റി അ​വ​ധി

ഈ​സ്റ്റ​ർ അ​വ​ധി​യോ​ട് അ​നു​ബ​ന്ധി​ച്ച് 28, 29, 31 തീ​യ​തി​ക​ളി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച്എം​കെ ലൈ​ബ്ര​റി​ക്ക് അ​വ​ധി​യാ​യി​രി​ക്കും. 30ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഉ​റു​ദു (സി​സി​എ​സ്എ​സ് 2021 ആ​ൻ​ഡ് 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (2010 മു​ത​ൽ 2014 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2022, ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News