മൂല്യനിർണയക്യാന്പ്
രണ്ട്, നാല് സെമസ്റ്റർ എംസിഎ (2017 മുതൽ 2019 വരെ പ്രവേശനം) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാന്പ് മെയ് മൂന്നിന് നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാന്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാന്പ് വിവരങ്ങൾക്ക് അതത് ക്യാന്പ് ചെയർമാന്മാരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
ഏപ്രിൽ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാലാ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംഎ അറബിക് (സിസിഎസ്എസ്പിജി) എആർബി4 സി11 ഡ്രാമ ആന്റ് ഷോർട്ട് സ്റ്റോറി (2022 പ്രവേശനം) പേപ്പറിന്റെയും എആർബി 4 സി11 ഡ്രാമ (2020 & 2021 പ്രവേശനം) പേപ്പറിന്റെയും ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 15ന് നടക്കും.
ഏപ്രിൽ മൂന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന സർവകലാശാലാ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്/എംഎ സോഷ്യോളജി/ എംഎസ് സി ഫിസിക്സ്/ എംഎസ് സി അപ്ലൈഡ് കെമിസ്ട്രി/ എംഎസ് സി മാത്തമാറ്റിക്സ്/ എംഎസ് സി ഫോറൻസിക് സയൻസ്/ എംഎസ് സി ഫിസിക്സ് (നാനോ സയൻസ്) ആന്റ് എംഎസ് സി കെമിസ്ട്രി (നാനോ സയൻസ്) (സിസിഎസ്എസ് പിജി 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് പരീക്ഷകൾ ജൂണ് അഞ്ചിലേക്ക് മാറ്റി. മറ്റു പിജി പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പിജി (സിബിഎസ്എസ് 2020 പ്രവേശനം) എംഎസ് സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എംഎസ് സി സൈക്കോളജി, എംഎ സോഷ്യോളജി ഏപ്രിൽ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ അഞ്ചു വരെയും 180 രൂപ പിഴയോടെ എട്ടു വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
എട്ടാം സെമസ്റ്റർ ബി ആർക് (2020 പ്രവേശനം) മെയ് 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകും.
കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ഒന്നാം സെമസ്റ്റർ ബി വോക് ഇസ്ലാമിക് ഫിനാൻസ് (സിബിസിഎസ്എസ്വി യുജി 2022 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്സൈറ്റിൽ. പരീക്ഷ ഏപ്രിൽ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എം എസ് സി കൗണ്സിലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർഥികൾക്കായുള്ള പരീക്ഷകളുടെ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ബിടിഎച്ച്എം/ ബിഎച്ച്എ (സിബിസിഎസ്എസ് യുജി ആൻഡ് സിയുസിബിസിഎസ്എസ് യുജി2017 മുതൽ പ്രവേശനം) ഏപ്രിൽ 2023 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിസിഎസ്എസ് റഗുലർ 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ് ആന്റ് ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ ഫലം 26 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒന്പതു വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
എസ്ഡിഇ എംഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷയുടെയും നാലാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.